തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് സംസാരിച്ചതുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ് എംഎല്‍എ വനിതാ കമ്മിഷന് മുമ്പാകെ വിശദീകരണം നല്കി. ജോര്‍ജിന്റെ മറുപടി തൃപ്തികരമാണോയെന്ന് റിപ്പോര്‍ട്ട് പരിശോധിച്ചശേഷം പ്രതികരിക്കാമെന്ന് കമ്മീഷന് അദ്ധ്യക്ഷ എംസി ജോസഫൈന് പറഞ്ഞു. സ്പീക്കറുടെ അനുമതിയോടെയാണ് പിസി ജോര്‍ജിന്റെ മൊഴിയെടുത്തത്. കമ്മീഷനോട് തനിക്ക് ബഹുമാനമാണെന്ന് ജോര്‍ജ് പിന്നീട് പ്രതികരിച്ചു.