കോട്ടയം: ഡി.ജി.പിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് പി സി ജോര്‍ജ് എം.എല്‍.എ. നടിയെ തട്ടിക്കൊണ്ടു പോയ കേസ് സിബിഐ അന്വേഷിക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ പോയില്ലെങ്കില്‍ താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
ദിലീപിനെ കേസില്‍ കുടുക്കിയതാണെന്നും പി.സി ജോര്‍ജ് ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകും മുന്‍പ് നടന്‍ ദിലീപ് ഡിജിപി ലോകനാഥ് ബെഹ്‌റയെ പലവട്ടം വിളിച്ചതിന് തെളിവ് പുറത്തുവന്നതിന് പിന്നാലെയാണ് പി സി ജോര്‍ജിന്റെ പ്രസ്താവന.