തിരുവനന്തപുരം : റബ്ബര്‍ കൃഷി പരിസ്ഥിതി തകര്‍ക്കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സബ്‌സിഡി നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയെ നശിപ്പിക്കുന്ന റബ്ബര്‍ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള റബ്ബര്‍ മരങ്ങള്‍ വെട്ടിനശിപ്പിക്കണമെന്നും പി.സി.ജോര്‍ജ് നിമസഭയില്‍ ആവശ്യപ്പെട്ടു. അസം ഉള്‍പ്പടെയുള്ള മേഖലയിലും ആഫ്രിക്കയിലും റബ്ബര്‍ കൃഷി വ്യാപിച്ച് കിടക്കുമ്ബോള്‍ നമുക്ക് എന്ന് ലാഭം കിട്ടാനാണെന്നും പിസി ജോര്‍ജ് ചോദിച്ചു. റബ്ബര്‍ കൃഷി ലാഭകരമായി നടത്താന്‍ നമുക്ക് കഴിയില്ല. പരിസ്ഥിതി തകര്‍ക്കുന്ന ഈ കൃഷിയില്‍ നിന്ന് ഒരു തരത്തിലും ലാഭമുണ്ടാക്കാനാകില്ല. ഏതോ സായിപ്പ് കൊണ്ടുവന്ന് മലയാളികളെ കബളിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു