ആലുവ : ശബരിമലയിൽ സ്ത്രീകളെ കയറ്റുന്ന മുഖ്യമന്ത്രിയായല്ല പകരം ഇടതുപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയായാണ് പിണറായി അറിയപ്പെടുകയെന്ന് പി.സി. ജോര്‍ജ്ജ് എം.എല്‍.എ. ആലുവയില്‍ അയ്യപ്പ ഭക്ത ജനസമിതി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്ജ്.
ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതില്‍ പൊളിയുമെന്നും ജോര്‍ജ്ജ് പറഞ്ഞു. വെള്ളാപ്പള്ളിയുടേത് പ്രായാധിക്യത്താല്‍ പറയുന്ന മണ്ടത്തരങ്ങളെന്നും ജോര്‍ജ്ജ് പരിഹസിച്ചു.