കോട്ടയം: ജിഷ്ണു പ്രണോയ് മരണ കേസില്‍ നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുളള ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരവും നിരാശപ്പെടുത്തുന്നതുമാണെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ്ജ് പറഞ്ഞു.
പ്രതിസ്ഥാനത്തുണ്ടെന്ന ആരോപണ വിധേയരുമായി പ്രോസിക്യൂഷന്‍ ഒത്തുകളി നടത്തിയതുകൊണ്ടാണ് ഇപ്രകാരം ഒരു കോടതി വിധി പുറത്തു വന്നത് എന്ന ആക്ഷേപമാണ് ഉയരുന്നത്. യാഥാര്‍ത്ഥ വസ്തുതകള്‍ കോടതിയെ ധരിപ്പിക്കുന്നതിലും ആത്മാര്‍ത്ഥതയോടെ സര്‍ക്കാര്‍ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും പ്രോസിക്യൂഷന്‍ ബോധപൂര്‍വ്വം വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുകയും അന്വേഷിക്കുകയും വേണം. സമ്പന്നര്‍ക്കുവേണ്ടി ഉത്തരവാദിത്തപ്പെട്ടവര്‍ വഴങ്ങി കൊടുക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നുവെന്ന പൊതു സമൂഹത്തിന്റെ ആശങ്ക സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും പി.സി. ജോര്‍ജ്ജ് പ്രസ്താവനയില്‍ ചൂണ്ടികാട്ടി.