തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായി പിസി ജോര്‍ജ് എഎല്‍എ. തലശേരിക്കാരനായ സിപിഎമ്മിലെ ഒരു പ്രമുഖനും എഡിജിപി. ബി സന്ധ്യയും ഒരു തീയേറ്റര്‍ ഉടമയുമാണ് ഈ ഗൂഢാലോചനക്ക് പിന്നില്‍. പിണറായി വിജയന് എതിരായിട്ടുള്ള ഒരു കളിയായിരുന്നു ഇത്. സിപിഎമ്മിനകത്ത് പുറത്തുവരാത്ത ഒരു ഗ്രൂപ്പിസത്തിന്റെ ഭാഗമായുള്ള കോടിയേരിയുടെ നീക്കം. പിണറായി സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കുകയായിരുന്നു ശ്രമം. എന്നാല്‍ ഇത് മനസ്സിലാക്കിയ പിണറായി വിജയന്‍ ഇവര്‍ക്ക് മുകളിലൂടെ നീങ്ങി ക്രെഡിറ്റ് മുഴുവന്‍ സ്വന്തമാക്കിയെന്നും ജോര്‍ജ് പറയുന്നു. ചാരക്കേസില്‍ നമ്ബിനാരായണനെ ഉപയോഗിച്ച് ഉമ്മന്‍ ചാണ്ടി എങ്ങനെ കരുണാകരനെ ഒതുക്കാന്‍ ശ്രമിച്ചത് അതേ അടവാണ് ഇപ്പോള്‍ കോടിയേരി പിണറായിക്കെതിരെ പയറ്റുന്നതെന്നും ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജോര്‍ജ് ആരോപിച്ചു.