നടിക്കെതിരെ മോശം പരാമര്‍ശം : പി.സി. ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് നിയമോപദേശം

171

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് നിയമോപദേശം. ഇതുസംബന്ധിച്ചു ലീഗല്‍ ഓഫീസര്‍ വനിതാ കമ്മീഷനു നിയമോപദേശം നല്‍കി. ഓഗസ്റ്റ് ഒന്‍പതിനു ചേരുന്ന വനിതാ കമ്മീഷന്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ജോര്‍ജിനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ വനിതാ കമ്മീഷന്‍ കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു.

NO COMMENTS