മോദി സര്‍ക്കാരിന്റെ ജി.എസ്.ടി വികലവും പരിഹാസ്യവുമെന്ന് പി.ചിദംബരം

163

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതി( ജിഎസ്ടി )അപൂര്‍ണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രധനമന്ത്രിയുമായ പി.ചിദംബരം. ജിഎസ്ടി നടപ്പാക്കുന്നതിന് മുമ്ബ് കുറച്ചു നാള്‍ പരീക്ഷണ സംവിധാനമേര്‍പ്പെടുത്തണമായിരുന്നുവെന്നും ജി.എസ്.ടിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കണമെങ്കില്‍ ചുരുങ്ങിയത് രണ്ടു മാസമെങ്കിലും വൈകിപ്പിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാര്‍ വിഭാവനംചെയ്ത ജിഎസ്ടി ഇതായിരുന്നില്ല. ഇത് പൂര്‍ണതയില്ലാത്തതും പരിഹാസ്യവുമാണെന്നും ചിദംബരം ആരോപിച്ചു. നികുതി നിരക്കുകള്‍ 18 ശതമാനത്തില്‍ താഴെയാക്കുന്നതിന് കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തും. എല്ലാ പരോക്ഷ നികുതികളും ഉള്‍പ്പെടുത്തി ഒറ്റ പരോക്ഷ നികുതിയാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ നടപ്പിലാക്കിയ ജി.എസ്.ടിയില്‍ ഇത് പരാജയപ്പെട്ടു. റിയല്‍ എസ്റ്റേറ്റ്, വൈദ്യുതി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍ബന്ധമായും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നും ചിദംബരം പറഞ്ഞു.

NO COMMENTS