ചെന്നൈ: ആദായ നികുതി വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രം തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം. വിദേശത്തുള്ള സ്വത്തുക്കളെ സംബന്ധിച്ച് ആദായ നികുതി റിട്ടേണില്‍ സൂചിപ്പിച്ചിരുന്നു. കള്ളപ്പണം സംബന്ധിച്ച കേസില്‍ ഇപ്പോഴുള്ള കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ചിദംബരത്തിനെതിരെയും ഭാര്യ നളിനി, മകന് കാര്‍ത്തി, മരുമകള്‍ ശ്രീനിധി എന്നിവര്‍ക്കെതിരേയുമാണ് വിദേശസ്വത്തുവിവരം വെളിപ്പെടുത്താത്തതിനു കള്ളപ്പണ നിയമപ്രകാരം ആദായനികുതി വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്. ചെന്നൈയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അമേരിക്കയിലെയും ബ്രിട്ടനിലെയും സ്ഥാവരആസ്തികള് വെളിപ്പെടുത്താത്തിനാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്.