പിഡിപിയുടെ കര്‍ണാടക മാര്‍ച്ചിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

171

കല്‍പ്പറ്റ • അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ട് മുത്തങ്ങയില്‍ പിഡിപിയുടെ കര്‍ണാടക മാര്‍ച്ചിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്- ബെംഗളൂരു ദേശീയപാത കര്‍ണാടക പൊലീസ് തടഞ്ഞു. നൂറുകണക്കിനു പിഡിപി പ്രവര്‍ത്തകരാണ് മാര്‍ച്ചിനായി മുത്തങ്ങയിലെ ജോഗി സ്മാരകത്തിനു സമീപമെത്തിയത്. ചാമരാജ് നഗര്‍ എഎസ്പി മുത്തുരാജ് എം.ഗൗഡയുടെ നേതൃത്വത്തില്‍ 500 അംഗ കര്‍ണാടക പൊലീസ് സംഘം മാര്‍ച്ചു തടയാന്‍ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. ഗുണ്ടല്‍പേട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചാമരാജ്നഗര്‍ ജില്ലാ കലക്ടര്‍ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവന്‍ തരാം, മഅദനിയെ തരൂ… എന്ന മുദ്രാവാക്യവുമായാണ് കര്‍ണാടക വിധാന്‍ സൗധയിലേക്ക് പിഡിപി മാര്‍ച്ച്‌ നടത്തുന്നത്. മാര്‍ച്ച്‌ തടയുന്നതിന്റെ ഭാഗമായി വയനാട് മുത്തങ്ങയില്‍ കര്‍ണാടക പൊലീസ് കോഴിക്കോട് മൈസൂരു ദേശീയപാത അടച്ചു. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള ദീര്‍ഘദൂര വാഹനങ്ങള്‍ തമിഴ്നാട് വഴി തിരിച്ചുവിട്ടു. വയനാട്ടിലും കേരള പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY