കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയനീക്കം നിര്‍ഭാഗ്യകരമെന്നു പി.ജെ. ജോസഫ്

283

തൊടുപുഴ: കോട്ടയം ജില്ലാ പഞ്ചായത്തിലെ കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയനീക്കം നിർഭാഗ്യകരമെന്നു കേരള കോൺഗ്രസ് (എം) നേതാവ് പി.ജെ. ജോസഫ്. ഈ രാഷ്ട്രീയ നീക്കം ചർച്ച ചെയ്തിട്ടില്ല. ചരൽക്കുന്ന് ക്യാംപിലെ തീരുമാനങ്ങളാണ് നടപ്പിലാക്കേണ്ടിയിരുന്നത്. പ്രാദേശികമായി യുഡിഎഫുമായി സഹകരിക്കാനായിരുന്നു തീരുമാനം. പുതിയ രാഷ്ട്രീയ നീക്കത്തെക്കുറിച്ച് കെ.എം. മാണിയുമായി ചർച്ച ചെയ്യുമെന്നും ജോസഫ് കൂട്ടിച്ചേർത്തു. അതേസമയം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെച്ചൊല്ലി കേരള കോൺഗ്രസിൽ ഭിന്നതയുണ്ട്. തീരുമാനം അറിഞ്ഞിട്ടില്ലെന്നും കോൺഗ്രസിന്റെ വിമർശനം ശരിയെന്നും മോൻസ് ജോസഫ് പറഞ്ഞിരുന്നു. മാണി വിഭാഗം എൽഡിഎഫിലേക്കു പോകുന്നുവെന്ന പ്രചാരണം മാധ്യമങ്ങൾ ഉണ്ടാക്കിയതാണ്. പ്രാദേശിക ധാരണ മാത്രമാണത്. വിഷയവുമായി ബന്ധപ്പെട്ടു കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി രാജിക്കത്തു നൽകുകയും ചെയ്തു.. അതിനിടെ, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ സംഭവവികാസങ്ങൾ കേരളാ കോൺഗ്രസിലുണ്ടാക്കിയ അസ്വസ്ഥകളെ പരമാവധി പ്രയോജനപ്പെടുത്താൻ കോൺഗ്രസ് നീക്കം തുടങ്ങി. ജോസ് കെ. മാണിയെയും കെ.എം. മാണിയെയും ഒഴിവാക്കിയുള്ള കേരളാ കോൺഗ്രസിനെ യുഡിഎഫിലെത്തിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമായി.

NO COMMENTS

LEAVE A REPLY