കോണ്‍ഗ്രസ്​ നേതൃത്വം പറഞ്ഞാല്‍ മല്‍സര രംഗത്ത്​ നിന്ന്​ മാറി നില്‍ക്കാമെന്ന്​ പി.ജെ കുര്യന്‍

210

തിരുവനന്തപുരം : കോണ്‍ഗ്രസ്​ നേതൃത്വം ആവശ്യപ്പെടുകയാണെങ്കില്‍ മല്‍സര രംഗത്ത്​ നിന്ന്​ മാറി നില്‍ക്കാന്‍ തയ്യാറാണെന്ന്​ പി.ജെ കുര്യന്‍. യുവനേതാക്കളുടെ അഭിപ്രായം സ്വാഗതം ചെയ്യുന്നുവെന്നും പി.ജെ കുര്യന്‍ പറഞ്ഞു. കോണ്‍ഗ്രസ് രാജ്യസഭാ സീറ്റിലേക്ക് പുതുമുഖങ്ങളെയോ യുവാക്കളെയോ പരിഗണിക്കണമെന്ന ആവശ്യവുമായി യുവ എം എല്‍ എ മാര്‍ രംഗത്തെത്തിയിരുന്നു. മത്സരിക്കില്ലെന്ന് പി.ജെ കുര്യന്‍ സ്വയം തീരുമാനിക്കണമെന്നും അനാരോഗ്യമുള്ള യുഡിഎഫ് കണ്‍വീനറെ മാറ്റണമെന്നും ഷാഫി പറമ്ബില്‍, അനില്‍ അക്കര , വി ടി ബല്‍റാം തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിരുന്നു. വിഷയത്തില്‍ യുഡിഎഫ് കണ്‍വീനറായ പി പി തങ്കച്ചനും പ്രതികരണം അറിയിച്ചു. കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ ആരോഗ്യപ്രശ്നങ്ങളില്ല. തനിക്ക് ഓര്‍മ്മക്കുറവോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലെന്ന് തങ്കച്ചന്‍ പറഞ്ഞു. കൂടാതെ ഇത്രയും നാള്‍ തുടര്‍ന്നപോലെ ഇനിയും തുടരുമെന്നും , പാര്‍ട്ടി മാറാന്‍ ആവശ്യപ്പെട്ടാല്‍ മാറുമെന്നും തങ്കച്ചന്‍ വ്യക്തമാക്കി.

NO COMMENTS