ന്യൂഡല്‍ഹി : മാധ്യമപ്രവര്‍ത്തകരെ വാര്‍ത്തകള്‍ ശേഖരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ പാടില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ.കുര്യന്. ജനാധിപത്യത്തിന്റെ വിജയത്തിന് മാധ്യമപ്രവര്‍ത്തനം അനിവാര്യമാണെന്നും, പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ വാര്‍ത്താ ശേഖരണത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ തടയുന്നത് ശരിയല്ലെന്നും പി.ജെ. കുര്യന് പറഞ്ഞു. സെക്രട്ടേറിയേറ്റ് പരിസരത്തെ മാധ്യമ വിലക്കിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.