മഞ്ഞലയിൽ മുങ്ങിത്തോർത്തി ; മലയാളത്തിന്റെ ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു .

9

വിവിധ ഭാഷകളിലായി 16000ലധികം പാട്ടുകൾ പാടിയ മലയാളത്തിൻ്റെ ഭാവഗായകൻ പി ജയചന്ദ്രൻ (80) അന്തരിച്ചു. ദേശീയ ചലച്ചിത്ര പുര സ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് . 1965ൽ കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമയിലെ പി ഭാസ്‌കരൻ രചിച്ച ഒരു മുല്ലപ്പൂമാല യുമായ് ഗാനമാലപിച്ചാണ് ജയചന്ദ്രൻ സിനിമാ പിന്നണി ഗാനരംഗത്തേക്ക് കടക്കുന്നത്. എങ്കിലും ആദ്യം പുറത്ത് വന്നത് കളിത്തോഴനിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന ഗാനമായിരുന്നു. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ സിനിമകളിലെല്ലാം ജയചന്ദ്രൻ്റെ സ്വരമെത്തി.

നക്ഷത്രങ്ങൾ, ട്രിവാൻഡ്രം ലോഡ്‌ജ് എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്‌തു മലയാളത്തിൻ്റെ ഭാവ ഗായകൻ ഒരു ദേശീയ ചലച്ചിത്ര പുരസ്‌കാരവും ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സർക്കാരിൻ്റെ ജെ സി ഡാനിയൽ പുരസ്‌കാരവും ജയ ചന്ദ്രൻ നേടി. ഒപ്പം അഞ്ച് തവണ കേരളത്തിൻ്റെയും രണ്ട് തവണ തമിഴ് നാടിൻ്റെയും സംസ്ഥാന ചലച്ചിത്ര പുസ്‌കാരങ്ങളും ജയചന്ദ്രൻ നേടി. ശ്രീ നാരായണ ഗുരു’ എന്ന സിനിമയിലെ ശിവ ശങ്കര ശരണ സർവ വിഭോ’ എന്ന ഗാനത്തിനാണ് ജയചന്ദ്രന് ദേശീയ പുരസ്ക്‌കാ രം ലഭിച്ചത്.

ഹൈസ്‌കൂൾ കാലഘട്ടത്തിലായിരുന്നു പി ജയചന്ദ്രൻ സംഗീത ലോകത്തേക്ക് വരവറിയിച്ചത്. മൃദംഗം വായിച്ചും ലളിതഗാനം ആലപി ച്ചുമായിരുന്നു ജയചന്ദ്രന്റെ തുടക്കം. 1958ലെ സ്‌കൂൾ കലോത്സവത്തിൽ ജയചന്ദ്രനായിരുന്നു മൃദംഗ മത്സരത്തിൽ ഒന്നാം സ്ഥാനം. ഇതേ സ്‌കൂൾ കലോത്സവത്തിൽ വച്ചാണ് കെ ജെ യേശുദാസിനെ ജയചന്ദ്രൻ പരിചയപ്പെട്ടതും. അന്ന് യേശുദാസിനായിരുന്നു ശാസ്ത്രീ യ സംഗീതത്തിൽ ഒന്നാം സ്ഥാനം.

തൃപ്പൂണിത്തുറ രവിവർമ കൊച്ചനിയൻ്റെയും സുഭദ്ര കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായ പി ജയചന്ദ്രൻ കൊച്ചിയിലാണ് ജനനമെങ്കിലും പഠിച്ചതും വളർന്നതും ഇരിങ്ങാലക്കുടയിലാണ് . ജയചന്ദ്രൻ്റെ ബിരുദം ക്രൈസ്റ്റ് കോളേജിലായിരുന്നു സുവോളജിയായിരുന്നു വിഷയം.

ഏറെ നാളായി ചികിത്സയിലായിരുന്ന ജയചന്ദ്രന്റെ അന്ത്യം തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു. സംസ്ക്കാരം തൃശൂർ ചേന്ദമംഗലത്ത് വെള്ളിയാഴ്‌ച (ഇന്ന് ) യാണ്

NO COMMENTS

LEAVE A REPLY