കണ്ണൂർ ∙ ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിനെതിരെ പ്രസംഗിച്ചതിന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണി. മൂന്നുമാസത്തിനുള്ളിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ജയരാജന്റെയോ അദ്ദേഹത്തിന്റെ മകന്റെയോ നെഞ്ചിൻകൂട് തകർക്കുമെന്നാണു തപാലിൽ ലഭിച്ച കത്തിലുള്ളത്.
ഐഎസിനെതിരെ പ്രസംഗിച്ചതിനാണു ഭീഷണിയെന്നും കത്തിലുണ്ട്. ഹെയ്ൽ ഇസ്‍ലാമിക് സ്റ്റേറ്റ് കണ്ണൂർ ഘടകത്തിന്റെ പേരിലാണ് കത്ത്. ഭീഷണിയെ തുടർന്ന് ജയരാജൻ കത്തുൾപ്പെടെ ഐജിക്കും എസ്പിക്കും പരാതി നൽകി.