ഫസല്‍ വധക്കേസ് : സുബീഷിന്‍റെ ഫോണ്‍ സംഭാഷണം സിബിഐ പരിശോധിക്കണമെന്ന് പി. ജയരാജന്‍

215

കണ്ണൂര്‍: ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന കുപ്പി സുബീഷിന്റെ ഫോണ്‍ സംഭാഷണം സിബിഐ പരിശോധിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. പൊലീസിലെ കുറ്റസമ്മതമൊഴിക്ക് നിയമപ്രാബല്യം ഇല്ലെന്ന സംഘപരിവാര്‍ വാദം തെറ്റാണ്. സുബീഷിന്റെ വാര്‍ത്താസമ്മേളനം ബിജെപി ആസൂത്രണം ചെയ്ത നാടകമാണ്. തുടരന്വേഷണം ഇല്ലെന്ന നിലപാട് സിബിഐ തിരുത്തണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

NO COMMENTS