കതിരൂര്‍ മനോജ് വധക്കേസ് ; പി. ജയരാജന്‍റെ ജാമ്യ കാലാവധി നീട്ടി

126

കൊച്ചി : ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പടെ ആറ് പ്രതികളുടെ ജാമ്യ കാലാവധി നീട്ടി. കേസ് എറണാകുളം സിബിഐ കോടതി ജനുവരി 18ന് വീണ്ടും പരിഗണിക്കും. കേസില്‍ ഇരുപത്തിനാലാം പ്രതിയാണ് ജയരാജന്‍. ജയരാജനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ കുറ്റപത്രം സിബിഐ കോടതി സ്വീകരിച്ചിരുന്നു. കേസില്‍ യുഎപിഎ ചുമത്തിയ സിബിഐ നടപടി ചോദ്യം ചെയ്ത് പി ജയരാജന്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ രണ്ട് ഹര്‍ജികളും ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്.

NO COMMENTS