തലശ്ശേരി: ജീവകാരുണ്യപ്രവര്‍ത്തകനുള്ള പുരസ്കാരം എല്‍ഡിഎഫ്. വടകര മണ്ഡലം സ്ഥാനാര്‍ഥിയുമായ പി.ജയരാജന്. ഐ.ആര്‍.പി.സി. ലഹരിമുക്തകേന്ദ്രത്തില്‍നിന്ന് ചികിത്സനേടിയവരുടെ ഉണര്‍വ് സ്നേഹകൂട്ടായ്മയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മദ്യത്തിനും ലഹരിക്കും അടിമകളായവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും കിടപ്പുരോഗികളെ പരിചരിക്കാനും നേതൃത്വം നല്‍കുന്ന പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.