സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണി. ജയരാജനെ ഒരു മാസത്തിനുള്ളില്‍ വധിക്കുമെന്ന കാണിച്ച് കണ്ണൂര്‍ ടൗണ്‍ സിഐക്ക് കത്ത് ലഭിച്ചു. പൊതുപരിപാടികള്‍ക്കിടയില്‍ ആക്രമിക്കുമെന്നാണ് ഭീഷണി സന്ദേശം. ജയരാജന്‍റെ സുരക്ഷാ പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്. കത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. ജില്ലയിലെ അക്രമണങ്ങള്‍ക്ക് പിന്നില്‍ പി ജയരാജനാണെന്നും കത്തില്‍ പറയുന്നു.