ക്ഷേത്രങ്ങളില്‍ ആര്‍എസ്‌എസ് ആയുധപരീശീലനം നടത്തുന്നു : പി.ജയരാജന്‍

225

കണ്ണൂര്‍ • ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും ആര്‍എസ്‌എസിന്റെ ആയുധപരീശീലനം നടക്കുന്നുണ്ടെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ഇവ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു സിപിഎം കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. കണ്ണൂര്‍ ജില്ലയില്‍ 25 ക്ഷേത്രങ്ങളിലും 20 സ്കൂളുകളുകളിലും 13 സര്‍ക്കാര്‍ സ്ഥലങ്ങളിലും ആയുധപരിശീലനം നടക്കുന്നുണ്ടെന്നാണ് ആരോപണം. ഈ സ്ഥലങ്ങളുടെ വിശദമായ പട്ടിക സഹിതമാണു സിപിഎമ്മിന്റെ പരാതി. ആര്‍എസ്‌എസിന്റെ പ്രവര്‍ത്തനശൈലിയില്‍ ബിജെപിയുടെ പല സംസ്ഥാന നേതാക്കളും അതൃംപ്തരാണെന്നും അത്തരം ആളുകള്‍ സിപിഎമ്മിലേക്കു വരാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY