ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കാത്തതിനെതിരേ പി. ജയരാജന്‍

232

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട തടവില്‍ കഴിയുന്നവര്‍ക്ക് പരോള്‍ നല്‍കാത്തതിന് എതിരെ പി.ജയരാജന്‍. ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്ക് ഒരു നിശ്ചിത കാലാവധി കഴിഞ്ഞാല്‍ ഇടക്കാല ലീവിന് അര്‍ഹതയുണ്ടെന്നും ജയരാജന്‍ ഫെയ്സ്ബുക്കില്‍ വ്യക്തമാക്കുന്നു. ഇന്നലെ തൃശൂരില്‍ നിന്നും കേട്ടത് ദൗര്‍ഭാഗ്യകരമായ വാര്‍ത്തയാണെന്നും അദ്ദേഹം പറയുന്നു. വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന ചന്ദ്രശേഖരന്‍ കേസിലെ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാതിരിക്കാനുള്ള നിയമവിരുദ്ധ ഇടപെടലാണ് യുഡിഎഫ് ഭരണകാലത്തുണ്ടായത്.
നാലരവര്‍ഷക്കാലമായി അവര്‍ക്ക് പരോള്‍ കിട്ടിയിട്ടില്ല.

ഇപ്പോള്‍ വലതുപക്ഷ മാധ്യമങ്ങളാണ് ഈ ദൗത്യം ഏറ്റെടുത്തിട്ടുള്ളത്.അതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിച്ച 27പേരില്‍ 25പേര്‍ക്കും പരോള്‍ നിഷേധിച്ചപ്പോള്‍ അതില്‍ ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ മാത്രമല്ല എട്ടുവര്‍ഷത്തിലേറെയായി ഒരു ദിവസം പോലും പരോള്‍ ലഭിക്കാത്ത മറ്റ് തടവുകാരുമുണ്ട് എന്നത് സമൂഹം തിരിച്ചറിയണം. ഉപദേശകസമിതിയുടെ പരിഗണനയില്‍ വന്ന 25 പേരില്‍ നാലുപേര്‍ മാത്രമാണ് ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ .ഇപ്പോള്‍ എലിയെ പേടിച്ച്‌ ഇല്ലം ചുട്ടത് പോലെയായി അനുഭവമെന്നും ജയരാജന്‍ കുറിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളണം.അതോടൊപ്പം തടവുകാരുടെ നിയമപരമായ അവകാശം പോലും നിഷേധിക്കുന്നതിനെതിരെ മനുഷ്യസ്നേഹികളുടെ പ്രതിഷേധമുയരണം.കോടതിയുടെ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ ജയില്‍ ഉപദേശക സമിതിക്ക് മതിയായ കാരണമില്ലാതെ ഇവരെ വീണ്ടും ശിക്ഷിക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ അധികാരമുണ്ടോയെന്നും ജയരാജന്‍ ചോദിക്കുന്നു.

ജയരാജന്റെ ഫെയ്സ്ബുക്ക് സ്റ്റാറ്റസിന്റെ പൂര്‍ണരൂപം

ജയിലുകള്‍ തടവറകള്‍ മാത്രമായി കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു.ആധുനിക ലോകത്ത് ജയിലുകളെ തിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയായാണ് സമൂഹം പരിഗണിക്കുന്നത്.അതിന്റെ ഭാഗമായി കുറ്റവാളികാളെന്നു വിധിക്കപ്പെട്ടവര്‍ക്ക് തിരുത്തലിനുള്ള അവസരമാണ് നല്‍കേണ്ടതെന്നാണ് പുതിയ വീക്ഷണം.അതിനൊത്ത് ജയില്‍ നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വന്നു തുടങ്ങി. അഴിഞ്ഞ എല്‍ ഡി എഫ് ഗവണ്മെന്റിന്റെ കാലത്ത് ആഭ്യന്തരമന്ത്രി സ:കോടിയേരിയുടെ നേതൃത്വത്തില്‍ കേരള ജയില്‍ ചട്ടങ്ങള്‍ പരിഷ്കരിച്ചു.തടവുകാരുടെ ജോലിക്കുള്ള പ്രതിഫലം വര്‍ദ്ധിപ്പിച്ചു.പരോള്‍ വ്യവസ്ഥ ഉദാരമാക്കി.ഇപ്പോഴത്തെ സ:പിണറായിയുടെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് ഗവന്മേന്റ്റ് ജയില്‍ പരിഷ്കരണത്തിന് മുന്‍ ജയില്‍ ഡിജിപി ശ്രീ: അലക്സാ ണ്ടര്‍ ജേക്കബിനെ ജയില്‍ പരിഷ്കരണത്തിനായുള്ള ശുപാ ര്‍ശകള്‍ സമര്‍പ്പിക്കുന്നതിനു ഏകാംഗ കമ്മീഷനായി നിയോഗിചിരിക്കുകയുമാണ്.

ഇങ്ങിനെ ആധുനിക കാലത്തിന്റെ വീക്ഷണത്തിന് അനുസരിച്ച്‌ ഗവണ്മെന്റുകള്‍ നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമ്ബോള്‍ ദൌര്‍ഭാഗ്യകരമായ ഒരു വാര്‍ത്തയാണ് തൃശൂരില്‍ നിന്ന് കേട്ടത്.ശിക്ഷിക്കപ്പെട്ടു തടവറയില്‍ കഴിയുന്നവരെ പരോള്‍ പോലും അനുവദിക്കാതെ വീണ്ടും ശിക്ഷിക്കുമെന്ന പ്രഖ്യാപനമാണ് വിയ്യൂര്‍ ജയില്‍ ഉപദേശക സമിതി തീരുമാനമായി മാധ്യമങ്ങളില്‍ വന്നത്.27 തടവുകാരുടെ പരോള്‍ അപേക്ഷയില്‍ 2 പേരുടെ കാര്യത്തില്‍ മാത്രമാണ് അനുകൂല തീരുമാനം ഉണ്ടായതെന്നാണ് വാര്‍ത്ത.
ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്ക് ഒരു നിശ്ചിത കാലാവധി കഴിഞ്ഞാല്‍ ഇടക്കാല ലീവിന് അര്‍ഹതയുണ്ട്.രണ്ടരമാസത്തിനിടയില്‍ 15 ദിവസം പരോള്‍ അനുവദിക്കാം.ഇങ്ങനെ സാധാരണ പരോള്‍ അനുവദിക്കുനത് പോലീസിന്റെയും പ്രൊബേഷന്‍ ഓഫീസറുടെയും അനുകൂല റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ്.എന്നാല്‍ പോലീസിന്റെ ശുപാര്‍ശ ലഭിക്കാത്തതിനാല്‍ ദീര്‍ഘവര്‍ഷക്കാലമായി ഒരു ദിവസം പോലും പരോള്‍ ലഭിക്കാത്ത തടവുകാരുണ്ട്.അത്തരക്കാരുടെ പരോള്‍ പരിഗണിച്ച്‌ ശുപാര്‍ശ ചെയ്യാനാണ് ജയില്‍ ഉപദേശ സമിതികള്‍ക്ക് സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ളത്.ഈ ശുപാര്‍ശകളിന്മേല്‍ ഗവന്മേന്റാണ് അന്തിമമായി തീരുമാനം എടുക്കേണ്ടത്.
വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന ചന്ദ്രശേഖരന്‍ കേസിലെ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാതിരിക്കാനുള്ള നിയമവിരുദ്ധ ഇടപെടലാണ് യുഡിഎഫ് ഭരണകാലത്തുണ്ടായത്. നാലരവര്‍ഷക്കാലമായി അവര്‍ക്ക് പരോള്‍ കിട്ടിയിട്ടില്ല.ഇപ്പോള്‍ വലതുപക്ഷ മാധ്യമങ്ങളാണ് ഈ ദൌത്യം ഏറ്റെടുത്തിട്ടുള്ളത്.അതിന്റെ അടിസ്ഥാനത്തില്‍ 25 പേര്‍ക്കും പരോള്‍ നിഷേധിച്ചപ്പോള്‍ അതില്‍ ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ മാത്രമല്ല എട്ട് വര്‍ഷത്തിലേറെയായി ഒരു ദിവസം പോലും പരോള്‍ ലഭിക്കാത്ത മറ്റ് തടവുകാരുമുണ്ട് എന്നത് സമൂഹം തിരിച്ചറിയണം.ഉപദേശകസമിതിയുടെ പരിഗണനയില്‍ വന്ന 25 പേരില്‍ 4 പേര്‍ മാത്രമാണ് ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ .ഇപ്പോള്‍ എലിയെ പേടിച്ച്‌ ഇല്ലം ചുട്ടത് പോലെയായി അനുഭവം.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളണം.അതോടൊപ്പം തടവുകാരുടെ നിയമപരമായ അവകാശം പോലും നിഷേധിക്കുന്നതിനെതിരെ മനുഷ്യസ്നേഹികളുടെ പ്രതിഷേധമുയരണം.കോടതിയുടെ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ ജയില്‍ ഉപദേശക സമിതിക്ക് മതിയായ കാരണമില്ലാതെ ഇവരെ വീണ്ടും ശിക്ഷിക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ അധികാരമുണ്ടോ??

NO COMMENTS

LEAVE A REPLY