കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പി ജയരാജന്‍ രംഗത്ത്. കൊലപാതകത്തെ ശക്തമായി തന്നെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞൂ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നെന്നു പി ജയരാജന്റെ പ്രതികരണം. സര്‍വ്വകക്ഷി സമാധാന യോഗത്തിന് ശേഷം ജില്ലയില്‍ പലസ്ഥലങ്ങളിലും ആര്‍എസ്എസിന്റെ ഭാഗത്ത് നിന്നും വലിയ പ്രകോപനം ഉണ്ടായിട്ടും ആത്മസംയമനം പാലിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്തിട്ടുള്ളതെന്നും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണന്നെും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് കക്കാംപാറ സ്വദേശി ബിജു വെട്ടേറ്റ് മരിച്ചത്. പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായ ധന്‍രാജിനെ കൊലപ്പെടുത്തിയ കേസിലെ 12 ആം പ്രതിയാണ് ബിജു. പയ്യന്നൂര്‍ പാലക്കോട് പാലത്തിന് മുകളില്‍ വച്ചാണ് വെട്ടേറ്റത്. വാഹനത്തിലെത്തിയ ഒരു സംഘം ബോംബെറിഞ്ഞ ശേഷം മാരകായുധങ്ങളുപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിനാണ് ബിജുവിന് വെട്ടേറ്റത്. പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുന്‍പ് തന്നെ മരിച്ചു. പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: സി.പി.ഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന. പയ്യന്നൂര്‍ കക്കമ്പാറ സ്വദേശിയായ ഞടട പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ സി.പി.ഐ.എമ്മിന് യാതൊരു ബന്ധവുമില്ല. ഈ കൊലപാതകത്തെ സി.പി.ഐ.എം ശക്തമായി അപലപിക്കുന്നു. സര്‍വ്വകക്ഷി സമാധാന യോഗത്തിന് ശേഷം ജില്ലയില്‍ പലസ്ഥലങ്ങളിലും ആര്‍എസ്എസിന്റെ ഭാഗത്ത് നിന്നും വലിയ പ്രകോപനം ഉണ്ടായിട്ടും ആത്മസംയമനം പാലിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്തിട്ടുള്ളത്. സമാധാനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് പാര്‍ട്ടി മുന്‍കൈ എടുക്കുകയുണ്ടായി, ഈ സാഹചര്യത്തില്‍ ഈ കൊലപാതകം ന്യായീകരിക്കതക്കതല്ല. കൊലപാതകത്തിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതിന് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.ഐ.എം ജില്ല സെക്രട്ടറിയേറ്റ് ആവശ്യപെട്ടു.