കണ്ണൂര്‍ : സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ പോലീസ് സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്കി. വൈ പ്ലസ്-സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്.
ഗണ്മാന്മാര്ക്ക് പുറമെ നാലു സി പി ഒമാരും ഒരു സീനിയര്‍ സി പി ഒയുമടങ്ങുന്ന ഒരു യൂണിറ്റാണ് സുരക്ഷക്ക് വേണ്ടത്. അഞ്ച് പേരെക്കൂടി അനുവദിക്കാനുള്ള നിര്‍ദേശം ജയരാജന് നിരസിച്ചിരുന്നു. ജയരാജന് സമ്മതിച്ചില്ലെങ്കിലും സുരക്ഷ വര്‍ധിപ്പിക്കാനാണ് തീരുമാനം.