തലശേരി: വടകര ലോക്സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി പി.ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുവരെഴുത്ത് നടത്തിയ മതില് തകര്‍ത്തു. മാടപ്പീടിക കൊമ്മല്‍ വയലില്‍ ബാലന് എന്നയാളുടെ വീടിന്റെ മതിലാണ് അര്‍ധ രാത്രിയില്‍ അക്രമി സംഘം തകര്‍ത്തത്. ചെങ്കല്ലില്‍ നിര്‍മ്മിച്ച മതില് കല്ലുകള്‍ പൊളിച്ചു നീക്കിയാണ് തകര്‍ത്തത്. ആര്‍എസ്എസ്-ബിജെപി സംഘമാണ് സംഭവത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, എ.എന്‍.ഷംസീര്‍ എംഎല്‍എ, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.രാഘവന്, എ.ശശി, എന്‍.എം. പ്രജിത്ത്, തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തി. ഉടമ ബാലന്റെ സമ്മതത്തോടെയാണ് വീടിനു മുന്നിലെ മതിലില്‍ ചുവരെഴുത്ത് നടത്തിയതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.
പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള യുഡിഎഫ്-ആര്‍എസ്എസ് സംഘത്തിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ചുവരെഴുത്ത് നടത്തിയ മതില് തകര്‍ത്തതിനു പിന്നിലെന്ന് എ.എന്‍.ഷംസീര്‍ എംഎല്‍എ ആരോപിച്ചു. ബിജെപി നേതാവു കൂടിയായ നഗരസഭ കൗണ്‍സിലറുടെ നേതൃത്വത്തിലാണ് മതില് തകര്‍ത്തതെന്നും അക്രമികള്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഷംസീര്‍ ആവശ്യപ്പെട്ടു.