തിരുവനന്തപുരം: മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മുളയറ സിഎസ്ഐ കോളജ് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം. മുന്‍ വിദ്യാഭ്യാസ സെക്രട്ടറി ശ്രീനിവാസ്, കേരള സര്‍വകലശാല മുന്‍ വൈസ് ചാന്‍സലര്‍ രാധാകൃഷ്ണന് എന്നിവരുള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് അന്വേഷണം.