ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ ആദ്യം ഹര്‍ജി നല്‍കിയത് മുസ്ലീം ലീഗാണ്.മുസ്ലീം ലീഗ് നേതാക്കള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലിനെ സന്ദര്‍ശിച്ചു. കപില്‍ സിബലാണ് ലീഗിന് വേണ്ടി കോടതിയില്‍ ഹാജരാവുക. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് 133 ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒരു കേസില്‍ ഇത്രയും അധികം ഹര്‍ജികള്‍ വരുന്നത്.
പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ലീഡ് സംഘമാണ് സിബലിനെ സന്ദര്‍ശിച്ചത്.ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.