മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രംശേഷിക്കേ, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ .പി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് തടയാന്‍ കോണ്‍ഗ്രസിന് ശക്തി പകരുക എന്ന നയത്തിെന്റ ഭാഗമായി 2019ല്‍ വീണ്ടും സ്ഥാനാര്‍ഥിയായി. സംസ്ഥാനത്തുണ്ടായ കോണ്‍ഗ്രസ് അനുകൂല തരംഗത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.
യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മന്ത്രിസ്ഥാനവും ഉറപ്പായിരുന്നു. കണക്കുകൂട്ടലുകള്‍ക്ക് വിരുദ്ധമായി വന്‍ ഭൂരിപക്ഷത്തോടെ മോദി വീണ്ടും അധികാരത്തില്‍ വന്നു. ദേശീയതലത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസിന് അതിനിര്‍ണായകമാണ് കേരളത്തില്‍ ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്.