ഏതു മുന്നണിയിലേക്കാണ് പോകുന്നതെന്ന് കെ.എം മാണിയാണ് പറയേണ്ടതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

261

മലപ്പുറം: കേരളാ കോണ്‍ഗ്രസ്സ് എം ഏതു മുന്നണിയിലേക്കാണ് പോകുന്നതെന്ന് കെ.എം മാണിയാണ് പറയേണ്ടതെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
ജനുവരി 25ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യും. സമവായം ആകുമ്പോള്‍ എല്ലാം ശരിയാകുമെന്നും അദ്ദേഹം അറിയിച്ചു. ജെ.ഡി.യു മുന്നണി വിട്ടത് യു.ഡി.എഫിനെ ബാധിക്കില്ല. ഏത് രാഷ്ട്രീയ സാഹചര്യത്തെയും നേരിടാന്‍ യു.ഡി.എഫ് സജ്ജമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

NO COMMENTS