മലപ്പുറം : ദേശീയപാതയുമായി ബന്ധപ്പെട്ട് നടക്കുന്ന സമരം യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് വ്യക്തമാക്കി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി രംഗത്ത്. അന്യരുടെ ഭൂമിയില്‍ കടന്നു കയറുന്നത് ശരിയല്ലെന്നും, സര്‍വേയുടെ പേരിലുള്ള ഇത്തരം കടന്നുകയറ്റങ്ങള്‍ അതിക്രമമാണെന്നും അദ്ദേഹം പറഞ്ഞു.