തിരുവനന്തപുരം : ശബരിമലയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അയ്യപ്പ ഭക്തരാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എം പി. വിഷയത്തില്‍ ബി.ജെ.പിയും ഇടതുപക്ഷവും കള്ളക്കളി കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോടതികള്‍ ജനഹിതം മനസിലാക്കണം, മറ്റ് മതവിശ്വാസവുമായി ബന്ധപ്പെട്ടും ഇത്തരം വിധികള്‍ ഇനി വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.