കോഴിക്കോട് : കെഎം ഷാജിക്കെതിരായ ഹൈക്കോടതി വിധിയോടെ കേസില്‍ അന്തിമതീരുമാനമായെന്ന് പറയാനാകില്ലെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസില്‍ ഷാജിയുടെ നിരപരാധിത്വം ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. ഷാജിയുടെ പേരില്‍ മാറ്റാരൊക്കയോ അച്ചടിച്ച് വിതരണം ചെയ്തതാണ് ലഘുലേഖ. എന്നാല്‍ ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താനായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.