മുത്വലാഖ് ബില്ലില്‍ വോട്ടെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കുഞ്ഞാലിക്കുട്ടി

158

ദുബൈ : മുത്വലാഖ് ബില്ലില്‍ ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് താന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ഇത് പാര്‍ട്ടി അച്ചടക്കത്തിന്റെ ഭാഗമാണ്.

തീര്‍ച്ചയായും കല്യാണം ഉണ്ടായിരുന്നു, കല്ല്യാണത്തില്‍ പങ്കെടുത്തത് കൊണ്ടല്ല വിട്ടുനിന്നത്. അന്ന് ഉച്ചക്ക് ശേഷം ചന്ദ്രിക ദിനപ്രത്രത്തിന്റെ സുപ്രധാന ഗവേണിംഗ് ബോഡി യോഗത്തില്‍ പങ്കെടുക്കേണ്ടത് അനിവാര്യമായിരുന്നു. യോഗം മൂന്ന് മണിക്കൂറോളം നീണ്ടു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ നിരവധി ഉത്തരവാദിത്വങ്ങള്‍ തനിക്കുണ്ട്. ചുമതലകള്‍ ചെയ്ത് തീര്‍ക്കാന്‍ സമയം ലഭിക്കുന്നില്ലെന്നും ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

NO COMMENTS