ന്യൂഡല്‍ഹി : മുത്തലാഖ് ബില്ലിനെ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലീംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന മുത്തലാഖ് ബില്ലിനെ രാജ്യസഭയില്‍ എന്തു വില കൊടുത്തും എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം.