യുഡിഎഫിലേക്ക് കേരളാ കോണ്‍ഗ്രസിനെ തിരികെയെത്തിക്കാന്‍ മുന്‍കൈയെടുക്കും : കുഞ്ഞാലിക്കുട്ടി

183

മലപ്പുറം: യുഡിഎഫിലേക്ക് കേരളാ കോണ്‍ഗ്രസിനെ തിരികെയെത്തിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മലപ്പുറം ഉപതിരഞ്ഞെടുപ്പിനു ശേഷം ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാണി യുഡിഎഫിലേക്ക് മടങ്ങി വരണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ലീഗിന് മാണി വിഭാഗം പിന്തുണ പ്രഖ്യാപിച്ചത് നല്ല സൂചനയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY