ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പി.കെ ശശി

474

പാലക്കാട് : തനിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശി. പരാതിക്കാരിയെക്കുറിച്ച്‌ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും പി.കെ ശശി പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സി. കെ രാജേന്ദ്രന്‍ വ്യക്തമാക്കി. പരാതി ലഭിക്കാതെ ഇതിനെക്കുറിച്ച്‌ ചര്‍ച്ച നടത്താനാവില്ലെന്നും സി.കെ രാജേന്ദ്രന്‍ പറഞ്ഞു. പി.കെ.ശശി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ച്‌ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനാണ് യുവതി പരാതി നല്‍കിയത്.

NO COMMENTS