തിരുവനന്തപുരം : ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ ലൈംഗിക പീഡന പരാതിയില്‍ കഴന്പുണ്ടെന്ന് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. പരാതിയില്‍ പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ നടക്കുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിക്കും. കൂടാതെ ഗൂഢാലോചനയുണ്ടെന്ന പി.കെ. ശശിയുടെ പരാതിയിലും നടപടിയെടുക്കും. പാര്‍ട്ടി നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മീഷനാണ് നാളെ റിപ്പോര്‍ട്ട് യോഗത്തില്‍ സമര്‍പ്പിക്കുക. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാക്കമ്മിറ്റിയിലെ അംഗമായ യുവതിയാണ് പി കെ ശശിയ്ക്കെതിരെ പാര്‍ട്ടിയില്‍ പരാതി നല്‍കിയത്.