പീഡന പരാതി ; പി.കെ ശശിയ്ക്ക് ആറു മാസത്തേയ്ക്ക് സസ്‌പെന്‍ഷന്‍

175

തിരുവനന്തപുരം : പീഡനപരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്ക് സസ്‌പെന്‍ഷന്‍. ആറ് മാസത്തേക്കാണ് പികെ ശശിയെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിന്മേലാണ് ഷൊര്‍ണൂര്‍ എംഎല്‍എയ്‌ക്കെതിരെയുളള നടപടി. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സിപിഎമ്മിന്റെ ഭരണഘടന പ്രകാരമുളള ഏറ്റവും പ്രധാനപ്പെട്ട അച്ചടക്ക നടപടി തന്നെയാണ് എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടിയെടുത്തിരിക്കുന്നത്. അതേസമയം, ലൈംഗീകാതിക്രമം പി.കെ ശശിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് എത്തിയിരുന്നു. ഫോണിലൂടെ മോശം പെരുമാറ്റം മാത്രമാണ് ഉണ്ടായതെന്നും ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടില്‍ മുഖ്യ തെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിഭാഗീയതയാണ് പരാതിക്ക് പിന്നിലെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലില്ല.

NO COMMENTS