നെഹ്‍റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്‍റെ ജാമ്യം തുടരും ; ആത്മഹത്യാ പ്രേരണാ കുറ്റം നിലനിൽക്കുമോയെന്ന് ഹൈക്കോടതി

245

പാലക്കാട്: പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നെഹ്‍റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്‍റെ ജാമ്യം തുടരും . ജിഷ്ണു പ്രണോയ് കേസിൽ ആത്മഹത്യാ പ്രേരണാ കുറ്റം നിലനിൽക്കുമോയെന്ന് ഹൈക്കോടതി നിരീക്ഷണം. കേസിൽ നെഹ്റു ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ പി കൃഷ്ണദാസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന സർക്കാർ ഹർജി കോടതി മറ്റന്നാൾ വീണ്ടും പരിഗണിക്കും. അതുവരെ ഇയാളുടെ ഇടക്കാല ജാമ്യം തുടരാനും കോടതി നിർദേശിച്ചു. ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതിയായ കോളേജ് ചെയർമാൻ പികൃഷ്ണദാസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജി പരിഗണിക്കുമ്പോഴാണ് കേസിൽ കൃഷ്ണദാസിനെതിരെ ആത്മഹത്യപ്രേരണാ കുറ്റം നിലനിൽക്കുമോയെന്ന് ഹൈക്കോടതി നിരീക്ഷണം നടത്തിയത്.. ഈ കുറ്റം ചുമത്തിയതിൽ സിംഗിൾ ബഞ്ച് അതൃപ്തിയും പ്രകടിപ്പിച്ചു.ഇടക്കാല ജാമ്യം റദ്ദാക്കണണെന്ന സർക്കാർ ആവശ്യത്തിൽ വിശദമായ വാദം കേൾക്കാൻ കേസ് മറ്റന്നാളത്തേക്ക് മാറ്റി.അതുവരെ കൃഷ്ണദാസിന്റെ ഇടക്കാല ജാമ്യം തുടരാനും കോടതി നിർദേശിച്ചു.കേസിൽ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് കൃഷ്ണദാസ് ഇടക്കാല ജാമ്യം നേടിയതെന്ന വാദം സർക്കാർ അഭിഭാഷകൻ ഉയർത്തി.എന്നാൽ 15 ആംതിയതി ജില്ലാ ഭരണകൂടം മുൻകയ്യെടുത്ത് നടത്തുന്ന യോഗത്തിൽ പങ്കെടുക്കാൻ തൃശൂർ ആർഡിഓ കൃഷ്ണദാസിനെ ക്ഷണിച്ച കത്ത് ഹാജരാക്കിയാണ് പ്രതിഭാഗം ഈ വാദം ഖണ്ഡിച്ചത്. 15 ആം തീയതിയിലെ യോഗത്തിന്റെ കത്ത് ഹാദരാക്കിയാണ് ഇടക്കാല ജാമ്യം നേടിയതെന്ന മറുവാദവും കോടതി പരിഗണിച്ചില്ല.ജില്ലാ കളക്ടറുടെ പേരിലുളള കത്തിന്റെ വിശ്വാസ്യത സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് സർക്കാർ ഒഴിഞ്ഞ് മാറിയതും കൃഷ്ണദാസിന് തുണയായി. അന്വേഷണംസംബന്ധിച്ച കേസ് ഡയറിയും വിശദമായ റിപ്പോർട്ടും മറ്റന്നാൾ ഹാജരാക്കാനും കോടതി നിർദേശം നൽകി.പ്രിൻസിപ്പൽ വരദരാജന്റെ രഹസ്യമൊഴി, ജിഷ്ണു സർവ്വകലാശാലയ്ക്ക് അയച്ച പകർപ്പുകൾ എന്നിവയും അന്നേദിവസം ലഭ്യമാക്കാനും കോടതി നിർ‍ദേശിച്ചു.

NO COMMENTS

LEAVE A REPLY