പി കൃഷ്ണദാസിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി

234

കൊച്ചി: നെഹ്രു ഗ്രൂപ്പ് കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.
പി കൃഷ്ണദാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റീസ് എബ്രഹാം മാത്യുവിന്റെ ബഞ്ചാണ് പരിഗണിക്കുന്നത്. രണ്ടാം പ്രതി സഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും നാളത്തേക്ക് മാറ്റി. പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പി കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിയ്യൂര്‍ സബ് ജയിലിലാണ് കൃഷ്ണദാസുള്ളത്. കൃഷ്ണദാസിനൊപ്പം ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പിആര്‍ഒ വത്സല കുമാരന്‍, അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ സുകുമാരന്‍, കായിക അധ്യാപകന്‍ ഗോവിന്ദന്‍കുട്ടി എന്നിവരെയും റിമാന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍ കൃഷ്ണദാസിനെ അറസ്റ്റു ചെയ്ത നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. പൊലീസ് പ്രതിക്ക് നോട്ടീസ് നല്‍കിയത് ജാമ്യം കിട്ടുന്ന വകുപ്പ് ചുമത്തിയാണെന്നും തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തുവെന്നും ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY