നെഹ്റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കുന്നതിന് സുപ്രീം കോടതി വിലക്ക്

207

ന്യൂഡല്‍ഹി: നെഹ്റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കുന്നതിന് സുപ്രീം കോടതി വിലക്ക് ഏര്‍പ്പെടുത്തി. കൃഷ്ണദാസ് കോയമ്ബത്തൂരില്‍ തന്നെ തുടരണം, അന്വേഷണ ഉദ്യേഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാത്രം കേരളത്തില്‍ എത്താമെന്നും കോടതി നിര്‍ദേശം നല്‍കി. ജിഷ്ണു പ്രണോയ് കേസന്വേഷണം ഏറ്റെടുക്കുന്നതിനെക്കുറിച്ച്‌ സിബിഐ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

NO COMMENTS