നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് തിരിച്ചടി ; കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ല

211

ന്യൂഡല്‍ഹി : കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേരളത്തിലെത്തിയാല്‍ കൃഷ്ണദാസ് സാക്ഷികളെ സാധീനിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് കോടതി ഉത്തരവ്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി. നിയമവിദ്യാര്‍ഥിയായ ഷഫീര്‍ ഷൗക്കത്തലിയുടെ കേസിന്റെ വിചാരണ തീരും വരെ കോയമ്പത്തൂരില്‍ തുടരണമെന്നും കൃഷ്ണദാസിനോട് കോടതി നിര്‍ദേശിച്ചു.

അതേസമയം, ജിഷ്ണു കേസില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്തിനെന്ന് സുപ്രീം കോടതി ചോദിച്ചു. കാരണങ്ങള്‍ നാളെ സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ആവശ്യപ്പെടുമ്പോള്‍ എങ്ങനെ സിബിഐക്ക് അവഗണിക്കാനാകുമെന്നും കോടതി ചോദിച്ചു. കേസ് അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ നേരത്തെ, സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

NO COMMENTS