കോഴിക്കോട് • സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനു വധഭീഷണി. പാര്‍ട്ടി നാദാപുരം ഏരിയാ സെക്രട്ടറി പി.പി. ചാത്തുവിനെയും അപായപ്പെടുത്തുമെന്ന മുന്നറിയിപ്പുണ്ട്. ഇതു സംബന്ധിച്ച് ഇന്റലിജന്‍സിനാണു വിവരം ലഭിച്ചിരിക്കുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും റൂറല്‍ എസ്പി പി.എന്‍. വിജയകുമാര്‍ പറഞ്ഞു.