പി രാജീവ് ദേശാഭിമാനി ചീഫ് എഡിറ്റര്‍

194

തിരുവനന്തപുരം : ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി രാജീവിനെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. നിലവില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദനായിരുന്നു ചുമതല. നേരത്തെ, ദേശാഭിമാനി റസിഡന്റ് എഡിറ്ററായിരുന്ന പി രാജീവ് 2005 മുതല്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 1994ല്‍ സിപിഎം ജില്ലാകമ്മിറ്റി അംഗമായി. 2009ല്‍ രാജ്യസഭാ അംഗം. രാജ്യസഭ അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയെ നിയന്ത്രിക്കുന്ന പാനല്‍ ഓഫ് ചെയര്‍മാനുമായി.

NO COMMENTS