ഗുണനിലവാരമില്ലാത്ത പാൽ പരിശോധനയ്ക്ക് വിധേയമാക്കും : മന്ത്രി കെ രാജു

270

തിരുവനന്തപുരം : പാലുൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തും. കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിൻറെ നേതൃത്വത്തിൽ നടന്ന കർഷകർക്കുള്ള ദുരന്ത ധനസഹായ വിതരണവും ഉദ്ഘാടനവും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. ഡോ വി. സുനിൽകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.മുരളീധരൻ എംഎൽഎ അദ്ധ്യക്ഷപദം അലങ്കരിച്ചു. മൂന്ന് പാൽ പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കും. ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ ക്രമക്കേട് നടത്തുന്നവരെ ശക്തമായി നിരീക്ഷിക്കും. കന്നുകാലികളുടെ എണ്ണത്തിലുണ്ടായ കുറവ് പരിശോധിക്കും. പല പദ്ധതികളിലും കൂടി നല്ല പശുക്കളെ സംസ്ഥാനത്ത് ആവിഷ്കരിക്കുന്ന പരിപാടികൾ സർക്കാർ നടപ്പിലാക്കി വരുന്നു. കുളമ്പു രോഗമെല്ലാം സർക്കാർ ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ 48 കർഷകർക്ക് ധനസഹായം നൽകും. മൂന്ന് വർഷം നീണ്ട് നിൽക്കുന്ന തീവ്രയജ്ഞ പരിപാടികൾക്ക് സർക്കാർ തുടക്കം കുറിക്കും. ചടങ്ങിൽ മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ എൻ. എൻ ശശി മുഖ്യപ്രഭാഷണം നടത്തി. പരിഷ്കരിച്ച വകുപ്പ് മാനുവലിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി. കെ മധു നിർവഹിച്ചു.

NO COMMENTS