തിരുവനന്തപുരം • കേരളപ്പിറവി ദിനാഘോഷത്തിലെ വിവാദത്തെക്കുറിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഗവര്‍ണര്‍ പി. സദാശിവത്തിന് വിശദീകരണക്കത്തയച്ചു. കേരളപ്പിറവിയടെ വജ്രജൂബിലി ആഘോഷങ്ങളില്‍ നിന്ന് ഗവര്‍ണറെ ബോധപൂര്‍വം ഒഴിവാക്കിയിട്ടില്ല. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയായതിനാല്‍ പ്രധാനപ്പെട്ട ചങ്ങില്‍ ഗവര്‍ണറെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിച്ചതെന്ന് കത്തില്‍ സ്പീക്കര്‍ വ്യക്തമാക്കി. ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയും സമാപനത്തിന് ഗവര്‍ണറും എന്നതായിരുന്നു തീരുമാനം. ഉദ്ഘാടനച്ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ ഗവര്‍ണക്ക് അതൃപ്തിയുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇക്കാര്യത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സ്പീക്കര്‍ ജസ്റ്റിസ് പി. സദാശിവത്തിന് അയച്ച കത്തില്‍ വ്യക്തമാക്കി. കേരളപ്പിറവി ആഘോഷത്തില്‍ ഗവര്‍ണറെയും മുന്‍മുഖ്യമന്ത്രിമാരെയും പങ്കെടുപ്പിക്കാത്തത് വലിയ വിവാദമായിരുന്നു. സംഭവത്തിനു തൊട്ടുപിന്നാലെ വിശദീകരണത്തിനായി സ്പീക്കര്‍, ഗവര്‍ണറെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം സ്വകാര്യ ആവശ്യത്തിനായി ചെന്നൈയിലേക്ക് പോവുകയായിരുന്നു. കേരളപ്പിറവിയുടെ വജ്രജൂബിലി ഉദ്ഘാടനച്ചടങ്ങിലേക്കു ഗവര്‍ണറെ ക്ഷണിക്കാത്തതു പ്രോട്ടോകോള്‍ പ്രകാരമുള്ള പരിമിതികള്‍ ഒഴിവാക്കാനാണെന്നു മുഖ്യമന്ത്രി പിണറായി വിജയനും വിശദീകരിച്ചിരുന്നു.