ശബരിമലയിലെ വിശ്വാസങ്ങള്‍ തകര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

153

കോട്ടയം : ശബരിമലയിലെ വിശ്വാസങ്ങള്‍ തകര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. സ്റ്റാലിനെ ആരാധിക്കുന്ന മുഖ്യമന്ത്രിയുടെ ഈ നിലപാടിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. സമരത്തിനില്ലെന്ന കോണ്‍ഗ്രസ് നിലപാട് അപലപനീയമാണ്. ഇത്തരം നിലപാടുകളിലൂടെ സിപിഎം-കോണ്‍ഗ്രസ് രഹസ്യ ധാരണകളാണ് പുറത്ത് വരുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമലയിലെ വിശ്വാസത്തെ സംരക്ഷിക്കാന്‍ ആര് മുന്നോട്ടു വന്നാലും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും കൃത്യമായ തെളിവകളുടെ അടിസ്ഥാനത്തിലല്ല സുപ്രീം കോടതി വിധിപ്രസ്താവം നടത്തിയതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

NO COMMENTS