തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ ശക്തമായ സമരം നേരിടേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി നല്‍കുന്നു. സര്‍ക്കാര്‍ തന്ത്രി കുടുംബവുമായി നടത്തുന്ന ചര്‍ച്ചയില്‍ വിശ്വാസമില്ല. നട തുറക്കുന്ന 18 ന് ശബരിമലയില്‍ വിശ്വാസികള്‍ എന്ത് നിലപാട് സ്വീകരിച്ചാലും ബിജെപി പിന്തുണയ്ക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.