പത്തനംതിട്ട : ശബരിമല വിഷയത്തില്‍ പമ്പയിലും നിലയ്ക്കലിലും ഉണ്ടായ അക്രമത്തിന് പിന്നിൽ നുഴഞ്ഞുകയറിയവരാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ബി ജെ പിയോ സംഘപരിവാർ പ്രസ്ഥാനങ്ങളോ അക്രമം നടത്തിയിട്ടില്ല. സമരത്തിനിടയിൽ നുഴഞ്ഞുകയറിയവരാണ് അക്രമത്തിന് പിന്നില്‍ ശ്രീധരന്‍ പിള്ള പറഞ്ഞു. മാധ്യമങ്ങളെ ആക്രമിക്കുന്നത് ശരിയല്ലെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.