പയ്യന്നൂര്‍ : ഉമ്മാക്കി കാണിച്ച് വിരട്ടാനും വേണ്ടി സിപിഎം വളര്‍ന്നിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ഇത്തരം ഭീഷണിക്ക് മുന്നില്‍ ബിജെപി വഴങ്ങില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയെ തകര്‍ക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് നീങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നിരീശ്വര വാദത്തിനായി ശബരിമലയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്. മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കാന്‍ പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമാണ് കോടതി വിധിയുടെ മറവില്‍ ഇവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി. പയ്യന്നൂരില്‍ നിന്നും തലശേരിയിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി കോടതി വിധിക്കെതിരല്ല. കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് ചേര്‍ന്ന് തന്നെ വേട്ടയാടുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്ന് പോലീസ് കേസെടുത്തതിനെ കുറിച്ചായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം.