വിവാദ പ്രസംഗം ; ശ്രീധരന്‍പിള്ള ഹൈക്കോടതിയെ സമീപിച്ചു

127

കൊച്ചി : വിവാദ പ്രസംഗത്തില്‍ കേസെടുത്ത നടപടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതി സ്‌റ്റേ ചെയ്തില്ല. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. സര്‍ക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീധരന്‍ പിള്ള ഹൈക്കോടതിയെ സമീപിച്ചത്. ദുരുദ്ദേശപരമായി ഒന്നും പ്രസംഗിച്ചിട്ടില്ലെന്നും കേസ് റദ്ദാക്കണമെന്നും ശ്രീധരന്‍ പിള്ള ഹരജിയില്‍ ആവശ്യപ്പെട്ടു.

NO COMMENTS